അതവാ അറസ്റ്റ് ചെയ്താൽ നിങ്ങൾക്ക് ജാമ്യം കിട്ടുമോ ?

അറസ്റ്റ് ചെയ്യപ്പെട്ട അല്ലെങ്കിൽ ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയെ സ്വതന്ത്രമാക്കുക എന്നാണ് പൊതുവായി ഇതിനെ കുറിച്ച് പറയപ്പെടുന്നത്. ഇതിന് വ്യക്തമായ വ്യാഖ്യാനം ക്രിമിനൽ നടപടിക്രമത്തിൽ പറഞ്ഞിട്ടില്ല.വ്യത്യസ്തമായ വ്യവസ്ഥകളുടെ മേൽ ആയിരിക്കും അദ്ദേഹം പുറത്തിറങ്ങുന്നത്. ജാമ്യക്കാരെ വേണ്ടിവരും. ചില നിശ്ചിത സമയത്തും സ്ഥലത്തും ഹാജറാ വേണ്ട കാര്യങ്ങൾ വിധിയിൽ പറഞ്ഞിട്ടുണ്ടാവും. ചുരുക്കത്തിൽ അദ്ദേഹം ജയിലിൽ നിന്ന് മോചിതനായിട്ടുണ്ടെങ്കിലും വ്യത്യസ്തമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേസ് കഴിയുന്നതുവരെ ജീവിക്കേണ്ടിവരും.ചിലപ്പോൾ പാസ്പോർട്ട് വരെ കോടതി പിടിച്ചു വെക്കും.ജാമ്യം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ് കേസിന്റെ രൂപവും അതിൻറെ പ്രകൃതിയും ഗുരുതരാവസ്ഥയും പ്രതിയുടെ സ്വഭാവവും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമോ എന്നൊക്കെ പരിഗണിച്ചാണ് എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് ജാമ്യം ലഭിക്കുന്നതും തള്ളുന്നതും.

ജാമ്യം തള്ളുക എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ് എന്നാണ് ഭരണഘടന പറയുന്നത്.അതുകൊണ്ടുതന്നെ നോൺ ബൈബിൾ ഒഫൻസിൽ ജാമ്യം ലഭിക്കുക എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമാണെന്ന് നമുക്ക് വായിക്കാൻ കഴിയും.

ബൈലബിൾ നോൺ ബൈലബിൾ

ഒഫൻസുകൾ രണ്ട് വിധമാണ് ബൈലബിൾ നോൺ ബൈലബിൾ .ഇത് വളരെ വ്യക്തമായി മനസ്സിലാക്കണം.ഇന്ത്യൻ പീനൽ കോഡ് പ്രകാരം ഉള്ള എല്ലാ തെറ്റുകളും ഈ രണ്ട് വിഭാഗത്തിൽ ഏതെങ്കിലും ഒന്നായിരിക്കും ബൈലബിൾ ഒഫൻസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം ലഭിക്കും. നോൺ ബൈബിൾ ഒഫൻസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കണമെങ്കിൽ കോടതിയെ സമീപിക്കൽ നിർബന്ധമാണ്.പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കില്ല.
ഒരു തെറ്റിന്റെ ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ചാണ് അത് ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് തീരുമാനിക്കുന്നത്.അത് ഇന്ത്യൻ പീനൽ കോഡിൽ രണ്ട് ഭാഗങ്ങളായി ക്ലാസിഫൈ ചെയ്തിട്ടുണ്ട് .കേവലം ആരോപണങ്ങൾ കൊണ്ട് ഒരാളെ കുറ്റക്കാരനെന്ന് പറയാൻ പറ്റില്ല. ആർക്കെതിരെയും ആർക്കും കുറ്റം ആരോപിക്കാം.അത്തരം ആരോപണങ്ങൾ കൊണ്ട് കേസ് ആവുകയും നിരപരാധിയെ ജയിലിലടക്കുകയും ചെയ്യാതിരിക്കാൻ വേണ്ടിയിട്ടാണ് ഈ നിയമം.ഒരാൾക്കെതിരെ കേസ് ആവുകയും അത് തെളിയുന്നത് വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം കുറ്റക്കാരനല്ല കുറ്റാരോപിതൻ ആണ്.ഇത് വായിക്കുന്നവർക്ക് സ്വാഭാവികമായിട്ടും ഒരു സംശയം ഉണ്ടാകും മുൻകൂർ ജാമ്യം എന്താണ് എന്നത് . അതിൻറെ മറുപടി അടുത്ത ബ്ലോഗിൽ നമുക്ക് ചർച്ച ചെയ്യാം.

Stay Tuned

 

I am Adv Sahaa Saqafi, legal prectitionor, legal secratary of Thaiba Garden West Bengal and a social activist

Leave a reply:

Your email address will not be published.

Site Footer